പഠനം – പച്ചക്കറികളിലെ വിഷാംശം

നാമിന്ന് കഴിക്കുന്ന പച്ചക്കറികൾ ഉൾപ്പെടുന്ന ഭക്ഷണപദാർഥങ്ങളിൽ മാരകമായ തോതിൽ പ്രൊഫിനോഫോസ് മീഥെയിൽ, പാരത്തിയോൺ, ക്ളോർ പൈറിഫോസ്, എത്തിയോൺ തുടങ്ങിയ കീടനാശിനികൾ അടങ്ങിയിട്ടുണ്ടെന്നത് ശാസ്ത്രീയ പരിശോധനകളിലൂടെ തെളിയിക്കപ്പെട്ട വസ്തുതയാണ്.

മലയാളികൾ സുരക്ഷിതമെന്ന് കരുതി ഉപയോഗിക്കുന്ന പുതിനയിലയിൽ തുടങ്ങി മലയാളികൾക്ക് ഒഴിച്ചുകൂടാനാകാത്ത വെണ്ടക്ക, തക്കാളി, കോവക്ക, പയർ, ക്യാപ്‌സിക്കം, വഴുതന, മല്ലിയില, ബീറ്റ്റൂട്ട്, പടവലം, ബീൻസ്, വെള്ളരി തുടങ്ങിയ പച്ചക്കറികളിലും മൂസംബി, കറുത്തമുന്തിരി, പേരക്ക എന്നീ പഴ വര്ഗങ്ങളിലും അയമോദകം, മുളകുപൊടി, മല്ലിപ്പൊടി, ഗരം മസാല, ചുക്കുപൊടി, കാഷ്മീരിമുളകുപൊടി, കറിമസാല തുടണ്ടിയ പൊടിവർഗങ്ങളിലും സുഗന്ധവ്യഞ്ജനങ്ങളിലും നിശ്ചയ പരിധിയിലും ക്രമാതീതമായി വിഷാംശം കണ്ടെത്തി.

തമിഴ്‌നാട്, കർണാടകം, ആന്ധ്രപ്രദേശ് എന്നിവടങ്ങളിലെ കർഷകർക്ക് കീടനാശിനി കമ്പനികൾ ഭക്ഷ്യവസ്തുക്കൾ കേടാകാതിരിക്കാനും നല്ല കളർ ലഭിക്കുന്നതിനും വിഷം വെറുതേ കൊടുക്കുന്നു. ഇവ ചെറിയ തോതിലെങ്കിലും ഉള്ളിൽ ചെന്നാൽ അത് ക്യാൻസർ, വൃക്കരോഗങ്ങൾ തുടങ്ങിയ മാരക അസുഖങ്ങൾക്ക് കാരണമാകും.. ഈ പച്ചക്കറികളാണ് നാം നിത്യേന ഭക്ഷിക്കുന്നത്. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന വിഷം നിറഞ്ഞ പച്ചക്കറികൾക്കും ഭക്ഷണ പദാർത്ഥങ്ങൾക്കും വിട പറഞ്ഞ് വിഷരഹിത കാർഷിക സുരക്ഷിതത്വത്തിലേക്ക് മടങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇതിന്റെ സൂചകമെന്നോണം അടുക്കളത്തോട്ടവും മട്ടുപ്പാവ് കൃഷിയുമെല്ലാം ഗ്രാമങ്ങളിലും നഗരങ്ങളിലും വ്യാപകമാവുകയാണ്. വിഷരഹിത കൃഷിയിലൂടെ പച്ചക്കറികളും പഴവർഗ്ഗങ്ങളും വിളയിച്ച് ആരോഗ്യമുള്ള പുതുതലമുറയെ വളർത്തിയെടുക്കാൻ കേരളസമൂഹം ഒന്നിച്ചു കഴിഞ്ഞു. ഈ മാറ്റത്തിനോടൊപ്പം cafe salads ഉം അണിചേരുന്നു.

CafeSalads വിഷവിമുക്ത ഉത്പന്നങ്ങൾ വാങ്ങാനും വിൽക്കാനുമുള്ള ഓൺലൈൻ സംരംഭമാണ്. നിലവിൽ തിരുവനന്തപുരം കേന്ത്രീകരിച്ചുള്ള ജൈവ പച്ചക്കറി കൃഷി രീതിയെ പ്രോത്സാഹിപ്പിക്കാനും വ്യാപിപ്പിക്കാനുമുള്ള ഈ കൂട്ടായ്മയിലൂടെ വിഷ വിമുക്ത ഭക്ഷണാനുബന്ധ ഉത്പന്നങ്ങളും ലഭ്യമാക്കുന്നതാണ്. CafeSalads team നേരിട്ട് കണ്ട് ബോധ്യപ്പെട്ട വിഷരഹിത പച്ചക്കറി ഉത്പാദനരീതി പിന്തുടരുന്ന കർഷകരിൽ നിന്നും അവ നേരിട്ട് സ്വീകരിച്ച് ആവശ്യാനുസരണം ഉപഭോക്താക്കളിലേക്ക് എത്തിച്ചു കൊടുക്കുന്നു. ഇത് കൂടാതെ ആവശ്യകത അനുസരിച്ച് പച്ചക്കറിത്തോട്ടം സജ്ജീകരിക്കാനാവശ്യമായ കർഷകത്തൊഴിലാളികൾ, വിത്ത്, തൈകൾ,ജൈവ വളം, ജൈവ കീടനാശിനികൾ, കൃഷിക്കാവശ്യമായ മറ്റുസേവനങ്ങൾ, മേൽനോട്ടം എന്നിവയും ലഭ്യമാക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *